Skip to main content

പണമില്ലെങ്കിലും പഠനം തുടരാം: തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കാം; 30 വരെ അപേക്ഷിക്കാം

 

എറണാകുളം ജില്ല സമ്പൂര്‍ണ്ണ തുല്യത നേടുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ പദ്ധതിയില്‍  പത്താംതരം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്ക്  സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുമെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ  പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാണ് പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ക്ക്  സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നത്. 15 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.   മെയ് 30നകം രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. പത്താംതരം തുല്യതയ്ക്ക് 17 വയസ്സ് പൂര്‍ത്തിയായ, ഏഴാം തരം  പാസ്സായ ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്ക്  22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവർക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.പഠിതാവിന്റെ  അപേക്ഷാഫോറം,  പഠിതാവിന്റെ യോഗ്യത സര്‍ട്ടിഫിക്കറ്റ്,  ഈ രേഖകള്‍ അടക്കം  മെയ്‌ 30 ന് മുൻപ് കളക്ടറേറ്റിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തിക്കണം. ഫോൺ: 
0484 2426596,7558941039,+91 94473 06828,9496229476.

date