Skip to main content

തൊഴിലരങ്ങത്തേക്ക് : ജോബ് ഓഫർ ലെറ്റർ    വിതരണം നടത്തി

 

വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴില്‍ ലഭിക്കാത്ത, തൊഴിലെടുക്കാന്‍ അനുകൂല സാഹചര്യമില്ലാത്ത സ്ത്രീകള്‍ക്കായി സംഘടിപ്പിപ്പിക്കുന്ന തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച ഉദ്യോഗാർത്ഥികൾക്കുള്ള ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു. കാക്കനാട് പെൻഷൻ ഭവനിൽ വച്ച് നടന്ന പരിപാടിയിൽ  കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി. എം. റെജീന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ  ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിലാണ് സ്ത്രീകൾക്കായി തൊഴിലരങ്ങത്തേക്ക് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിവിധ ഉദ്യോഗാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത ആളുകൾക്കാണ് ജോബ് ഓഫർ ലെറ്റർ വിതരണം നടത്തിയത്.  കൂടാതെ ജില്ലയിലെ കമ്മ്യൂണിറ്റി അംബാസഡർമാർക്ക് വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടിയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.   

കേരള നോളജ് ഇക്കോണമി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ  മിഥു പ്രസാദ്, കേരള നോളജ് ഇക്കോണമി മിഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ അപ്പു, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ആർ അരുൺ, പി എ അജിത്, എൻ അജേഷ്, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് റെനിൽ ദേവ് എന്നിവർ പങ്കെടുത്തു.

date