Skip to main content

കരുതലും കൈത്താങ്ങും  : റെജീനക്ക് മണിക്കൂറുകൾക്കുള്ളിൽ മുൻഗണനാ റേഷൻ കാർഡ്

 

 മുൻഗണന റേഷൻ കാർഡ് അനുവദിക്കണമെന്ന പരാതിയുമായി അദാലത്ത് വേദിയിലെത്തിയ തങ്കളം കാഞ്ഞിരംപ്പൊറ്റം റെജീന കുര്യാക്കോസിന്റെ പരാതിക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം. പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് കോതമംഗലം നഗരസഭ ബി.പി.എൽ  ലിസ്റ്റിൽ പേര് ഉൾപ്പെട്ടിരിക്കുന്ന റെജീനയ്ക്ക് എത്രയും വേഗം കാർഡ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് മണിക്കൂറുകൾക്കകം റേഷൻ കാർഡ് തയ്യാറാക്കി മന്ത്രി പി.രാജീവിന് കൈമാറി.

 സ്വന്തമായി വീടില്ലാത്ത റെജീന ഭർത്താവും രണ്ടു കുട്ടികളോടുമൊപ്പം ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. റെജിനയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമുള്ള തുക ഭർത്താവിന്റെ കൂലിപ്പണിയിലൂടെയാണ് കണ്ടെത്തുന്നത്. കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്തത് മൂലം കുട്ടികളുടെ പഠനത്തിനും മറ്റ് അനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

 ഈ സാഹചര്യത്തിലാണ് കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് തല അദാലത്ത് വേദിയിൽ പരാതിയുമായി എത്തിയത്. പ്രയോറിറ്റി ഹസ് ഹോൾഡ്സ് മുൻഗണന വിഭാഗം (പിങ്ക് ) കാർഡാണ് റജീനക്ക് ലഭ്യമാക്കിയത്.

date