Post Category
ട്യൂട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മലയാറ്റൂർ ഗവൺമെൻ്റ് പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിഎഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ റ്റിറ്റിസിയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഹൈസ്കൂൾ വിഭാഗത്തിൽ 6000 രൂപയും യുപി വിഭാഗത്തിൽ 4500 രൂപയുമാണ് പ്രതിമാസ ഹോണറേറിയം. താല്പര്യമുള്ളവർ ഈ മാസം 27ന് മുമ്പായി സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം കൂടുതൽ വിവരങ്ങൾക്ക്: 9946762668.
date
- Log in to post comments