Skip to main content

ഹെൽത്ത് പ്രമോട്ടർ നിയമനം 

 

 ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പട്ടികവർഗ്ഗ ഹെൽത്ത് പ്രമോട്ടർമാരുടെ നിലവിലുള്ള 33 ഒഴിവുകളിലേയ്ക്ക്  പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമാണ് നിയമനം നടത്തുന്നത്.

 സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 20മുതൽ 35 വരെ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.  നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ , ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക്‌ മുൻഗണന നൽകുന്നതാണ്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

 അപേക്ഷകൾ മെയ്‌ 31 ന് വൈകീട്ട് 5ന് മുൻപായി  ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റനഷൻ ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി,വിദ്യാഭ്യാസ യോഗ്യത പ്രായം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ പകർപ്പുകൾ സമർപ്പിക്കേണ്ടതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല.

. രണ്ടുവർഷമാണ് നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഹോണറേറിയത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്.  ഫോൺ - 0485- 2814957,2970337

date