Skip to main content
സൈക്കിൾ റാലി

മഴവെള്ള സംഭരണം; സൈക്കിൾ റാലി നടത്തി

മഴവെള്ള സംഭരണത്തിൻ്റെ പ്രചരണാർത്ഥം തൃശ്ശൂർ നെഹ്റു യുവ കേന്ദ്രയും തൃശ്ശൂർ ബൈക്കേഴ്സ് ക്ലബും സംയുക്തമായി തൃശ്ശൂർ നഗരത്തിൽ നടത്തിയ ജില്ലാതല സൈക്കിൾ റാലി അസിസ്റ്റൻ്റ് കളക്ടർ വി.എം. ജയകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. അയ്യന്തോൾ യുദ്ധസ്മാരകത്തിൽ നിന്നാരംഭിച്ച സൈക്കിൾ റാലി

എം.ജി.റോഡിലൂടെ കിഴക്കേകോട്ട, ശക്തൻ ബസ് സ്റ്റാൻഡ് വഴി ഹൈ റോഡിലൂടെ സ്വരാജ് റൗണ്ട് വലം വെച്ച് യുദ്ധ സ്മാരകത്തിൽ തന്നെ സമാപിച്ചു.അസിസ്റ്റൻ്റ് കളക്ടർ ജയ കൃഷ്ണൻ്റെ നേതൃത്വത്തിൽ 50 ഓളം യുവതീയുവാക്കൾ സൈക്കിൾ റാലിയിൽ അണിചേർന്നു. തൃശ്ശൂർ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി അധ്യക്ഷയായി. രാകേഷ് എ ആർ , വത്സല, ശരത് വിപി , ഭാഗ്യനാഥ് എന്നിവർ പങ്കെടുത്തു.

date