Skip to main content

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ്

       തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റിന്റെ (പീഡിയാട്രിക് നെഫ്രോളജി) രണ്ട് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14നു രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.  DM or Fellowship in Paediatric Nephrology or DM in Nephrology or MD in Paediatrics (In the absence of above) എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

                പി.എൻ.എക്‌സ്. 2397/2023

date