Post Category
സ്ഥാവര വസ്തു വില്‍പ്പനയ്ക്ക്
വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത സ്ഥലം വില്‍പ്പനയ്ക്ക്. കാലടി മേക്കാടി ജംഗ്ഷനില്‍ നിന്ന് 120 മീറ്റര്‍ വടക്കുമാറി കിഴക്കോട്ട് പോകുന്ന പഞ്ചായത്ത് റോഡില്‍ വടക്കുവശത്ത് സ്ഥിതി ചെയ്യുന്ന റീസര്‍വെ 282/8ല്‍ പ്പെട്ട 10.60 ആര്‍ വസ്തു(പുരയിടം)വിന്റെ അഞ്ചിലൊന്ന് ഭാഗം ജൂണ്‍ 29ന് രാവിലെ 11.30ന് ലേലം ചെയ്യും. ആലുവ തഹസില്‍ദാറോ തഹസില്‍ദാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ കാലടി വില്ലേജ് ഓഫീസിലാകും പരസ്യലേലത്തിലൂടെ വില്‍പന നടത്തുന്നത്. ഫോണ്‍: 0484 2624052.
date
- Log in to post comments