Skip to main content
നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റത്തൂർ പഞ്ചായത്തിൽ നടന്ന ഏകദിന ശില്പശാല

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് മറ്റത്തൂരിൽ തുടക്കമായി

നെറ്റ് സീറോ കാർബൺ പദ്ധതിക്ക് മറ്റത്തൂരിൽ തുടക്കമായി. കിലയുടെ സഹകരണത്തോടെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന തുലനാസ്ഥയിലേക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെയാണ് നെറ്റ് സീറോ നടപ്പാക്കുന്നത്.

ശില്പശാലയുടെ ഉദ്ഘാടനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ വി ഉണ്ണികൃഷ്ണൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിജിൽ വി.എസ്, സനല ഉണ്ണികൃഷ്ണൻ, നെറ്റ് സീറോ കോഡിനേറ്റർ സുമേഷ് കെ. എസ് എന്നിവർ സംസാരിച്ചു. കില അസി.പ്രഫ.ഡോ മോനിഷ് ജോസ് വിഷയാവതരണം നടത്തി.ജലസംരക്ഷണവും കൃഷിയും പരിപോഷിപ്പിക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ ബഹിർഗമിപ്പിക്കുന്ന ഊർജ്ജസ്രോതസുകൾ നിയന്ത്രിക്കുന്നതിനും പരിപാടികൾ ആസൂത്രണം ചെയ്തു.

date