Skip to main content

പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മിഷന്‍ അദാലത്ത് ഇന്ന് (നവംബര്‍ 23)

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്  നവംബര്‍ 23, 24, 25 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതിപരിഹാര അദാലത്തുകള്‍ നടത്തും.  കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജഡ്ജ് ഡോ. പി.എന്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ പോലീസ്,  റവന്യൂ,  വനം,  എക്‌സൈസ്, വിദ്യാഭ്യാസം,  പഞ്ചായത്ത്, ആരോഗ്യം,  പൊതുവിതരണം,  സഹകരണം, പട്ടികജാതി പട്ടികവര്‍ഗ വികസനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ സംബന്ധിക്കും.

പി.എന്‍.എക്‌സ്.4970/

date