Skip to main content

സംഗീത കോളേജില്‍ സൗണ്ട് എന്‍ജിനീയര്‍, എന്‍ജിനീയര്‍ അസിസ്റ്റന്റ്  കരാര്‍ നിയമനം

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സര്‍ക്കാര്‍ സംഗീത കോളേജിലെ റെക്കാഡിംഗ് തിയെറ്ററില്‍ ഒരു സൗണ്ട് എന്‍ജിനീയറെയും എന്‍ജിനീയറിംഗ് അസിസ്റ്റന്റിനെയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  സൗണ്ട് എന്‍ജിനീയര്‍ക്ക് 29,200 രൂപയും എന്‍ജിനീയറിംഗ് അസിസ്റ്റന്റിന് 26,475 രൂപയും പ്രതിമാസ ശമ്പളം നിലവിലെ കരാര്‍ നിയമങ്ങള്‍ക്ക് വിധേയമായി നല്‍കും.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം 29 ന് രാവിലെ 11 മണിക്ക് എത്തണം. 

സൗണ്ട് എന്‍ജിനീയറിംഗില്‍ ബിരുദം/ഡിപ്ലോമയും പ്രോടൂള്‍സ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം സൗണ്ട് എന്‍ജിനീയര്‍ക്കുണ്ടാവണം. എന്‍ജിനീയറിംഗ് അസിസ്റ്റന്റിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം/ഡിപ്ലോമയും, റിക്കോര്‍ഡിംഗ് തീയറ്ററില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 

പി.എന്‍.എക്‌സ്.4972/17

date