Skip to main content

അഭിമുഖം ജൂൺ 23 ന്

തിരുവനന്തപുരം വട്ടിയൂർക്കാവ്സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ടൂ ത്രീ വിലർ മെയിൻറനൻസ്ഹൈഡ്രോളിക്‌സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 23 ന് രാവിലെ 10 ന് കോളജിൽ നടത്തും. ട്രേഡ്‌സ്മാൻ (ടു ത്രീ വീലർ മെയിൻറനൻസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ.റ്റി.ഐ (ഡീസൽ മെക്കാനിക് മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റു ത്രീ വീലർ മെയിന്റനൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. ട്രേഡ്‌സ്മാൻ -(പ്ലംബിങ്/ഹൈഡ്രോളിക്‌സ്) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്‌സ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്www.cpt.ac.in.

പി.എൻ.എക്‌സ്. 2705/2023

date