Skip to main content

വിദ്യാഭ്യാസ ധനസഹായം

        കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. സർക്കാർ/എയ്ഡഡ് സ്കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2022-2023 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80ഉം അതിൽ കൂടുതൽ പോയിന്റും നേടിയവരും പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയിൽ 90 ശതമാനം മാർക്ക് നേടിയവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്ന് നിശ്ചിത ഫോമിലെ അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ 20 വരെ സ്വീകരിക്കും. അപേക്ഷ ഫോം www.agriworkersfund.org  യിൽ ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 2706/2023

date