Skip to main content

വിവിധ തോടുകളുടെ നിർമാണോദ്ഘാടനം ഇന്ന്

പുത്തൻചിറ, മാള, വേളൂക്കര ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വഴിക്കിലിച്ചിറ, കരിങ്ങോൾച്ചിറ, മാരേക്കാട് പ്രധാന തോട് നവീകരണ നിർമാണോദ്ഘാടനം ഇന്ന് (ജൂൺ 16) രാവിലെ 9 ന് പുത്തൻചിറ ഹൈസ്കൂൾ ജംഗ്ഷനിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിക്കും. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ 7 പാടശേഖരങ്ങളും മാള, വേളൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളും കൃഷിക്ക് കൂടുതൽ അനുയോജ്യമാക്കുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും വെള്ളക്കെട്ട് പരിഹരിക്കുന്നതിനും ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, മാള, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്, പുത്തൻചിറ, മാള, വേളൂക്കര പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബഹുവർഷ പദ്ധതിയാണ് തോട് നവീകരണം.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

date