Skip to main content
അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട എൺപതുകാരി ഫിലോമണിയമ്മക്ക് താങ്ങായി സർക്കാർ മുൻഗണനാ കാർഡ് നൽകി.

ഫിലോമണിയമ്മക്ക് കരുതലേകി മുൻഗണന തിരിച്ചറിയൽ കാർഡ്

അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട എൺപതുകാരി ഫിലോമണിയമ്മക്ക് താങ്ങായി സർക്കാർ മുൻഗണനാ കാർഡ് നൽകി. സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് കനാൽപ്പാലം സ്വദേശിനി ഫിലോമണിക്ക് തിരിച്ചറിയൽ കാര്‍ഡ് നൽകിയത്. ഏക മകൾക്കൊപ്പം കഴിയുന്ന ഫിലോമണിക്ക് ഏറെ ആശ്വാസകരമാണ് ഈ നടപടി.

അതിദരിദ്ര കുടുംബങ്ങള്‍ക്ക് സർക്കാർ സേവന സഹായങ്ങൾ മുൻഗണനയോടെ ലഭിക്കുന്നതിനുള്ള തിരിച്ചറിയൽ കാര്‍ഡ് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് വിതരണം ചെയ്തു. ഇതോടെ പഞ്ചായത്തിലെ അതിദരിദ്ര നിർമ്മാർജന തിരിച്ചറിയൽ കാർഡ് വിതരണം പൂത്തീകരിച്ചു.

അതിദരിദ്ര നിർമ്മാർജനത്തിനായി സര്‍വ്വേയിലൂടെ കണ്ടെത്തിയ അർഹതപ്പെട്ട 25 പേർക്കാണ് പഞ്ചായത്ത് കാർഡ് വിതരണം ചെയ്തത്. കുടുംബാംഗങ്ങള്‍ക്ക് വിവിധ സര്‍ക്കാർ സേവന സഹായങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിനായി 2024 മാര്‍ച്ച് 31 വരെ കാർഡ് ഉപയോഗിക്കാം.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സൺ മോഹിനി കുട്ടന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ രാഖി സുരേഷ്, വാര്‍ഡ് മെമ്പർ‍ രാജേഷ് കെ.എന്‍ എന്നിവർ പങ്കെടുത്തു.

date