Skip to main content

വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം

മലബാർ ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ നിന്നും 2023ലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടിയവർക്ക് പാരിതോഷികം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ മലബാർ ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിൽ ജൂൺ 15ന് വൈകീട്ട് 5 മണി വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, ഡിവിഷൻ എക്സ്പ്രസ് ഓഫീസ് എന്നിവിടങ്ങളിലും മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിലും www.malabardevaswom.kerala.gov.in ലഭ്യമാണ്. ഫോൺ: 0495-2360720.

date