Skip to main content

സംസ്ഥാനത്തിനാവശ്യമായ കശുവണ്ടി ലഭ്യമാക്കാന്‍ കേരള കാഷ്യു  ബോര്‍ഡ് നടപടി സ്വീകരിക്കും: മന്ത്രി മെഴ്‌സിക്കുട്ടിഅമ്മ

കേരളത്തിലെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് ആവശ്യമായ അസംസ്‌കൃത പരിപ്പ് ലഭ്യമാക്കാന്‍ കേരള കാഷ്യു ബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ദേശീയ കശുവണ്ടി ദിന (നവംബര്‍ 23) ത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടത്തരം കമ്പനികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ഇവയെ മാതൃകാ യൂണിറ്റുകളായി മാറ്റും. ഫാക്ടറികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത കണ്ടുവണ്ടി ലഭ്യമാക്കുന്നതിലൂടെ വലിയ വിഭാഗം തൊഴിലാളികള്‍ക്ക് സ്ഥിര വേതനം ലഭിക്കും. ഇടനിലക്കാരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കുന്നതിലും കാഷ്യു ബോര്‍ഡ് ശ്രദ്ധപതിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. 

മൂന്നു ലക്ഷം പേര്‍ക്ക് കേരളത്തിലെ കശുവണ്ടി വ്യവസായം തൊഴില്‍ നല്‍കുന്നുണ്ട്. പ്രതിവര്‍ഷം എട്ടു ലക്ഷം മെട്രിക് ടണ്‍ കശുവണ്ടി സംസ്‌കരിക്കുന്നതിനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. 83000 മെട്രിക് ടണ്‍ അസംസ്‌കൃത കശുവണ്ടിയാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

പി.എന്‍.എക്‌സ്.4976/17

date