Skip to main content

വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച (19)

 

വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂൺ 19 തിങ്കളാഴ്ച ആലുവ യു.സി. കോളേജ് ടി.ബി. നൈനാൻ ഹാളിൽ രാവിലെ 11.45 ന് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. യു.സി. കോളേജ് പ്രിൻസിപ്പാൾ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിക്കും. രാവിലെ 10.20 ന് അക്ഷര ഗീതങ്ങൾ. തുടർന്ന് കവിതയുടെ താളപ്രമാണങ്ങൾ എന്ന വിഷയത്തിൽ കെ.ബി. രാജ് ആനന്ദ് പ്രഭാഷണം നടത്തും. സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളെ ചടങ്ങിൽ ആദരിക്കും. എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി എന്നിവർ
വായനാ ദിന സന്ദേശം നൽകും. 

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രഥമ സ്ഥാനീയൻ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാ മിഷൻ, യു.സി. കോളേജ് മലയാള വിഭാഗം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, വിദ്യഭ്യാസ വകുപ്പ് ജില്ലാ ഉപഡയറക്ടർ ഹണി ജെ. അലക്സാണ്ടർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ദീപ ജെയിംസ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ കോ-ഓഡിനേറ്റർ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ തുടങ്ങിയവർ പങ്കെടുക്കും.

date