Skip to main content

കരുമാലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച (19)

സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച  കരുമാലൂർ വില്ലേജ് ഓഫീസ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. രാവിലെ 9 30ന് നടക്കുന്ന ചടങ്ങിൽ  റവന്യൂ വകുപ്പ് മന്ത്രി  കെ. രാജൻ  ഉദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. തുടർന്ന്   കരുമാലൂർ സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളിൽ  നടക്കുന്ന പൊതുപരിപാടിയിൽ  ഹൈബി ഈഡൻ എം. പി വിശിഷ്ടാതിഥി ആകും. 

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ തോമസ്, കരുമാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത ലാലു, വൈസ് പ്രസിഡണ്ട് ജോർജ്  മേനാച്ചേരി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എസ്‌ ഷഹന, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും

date