Skip to main content

ഏലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച (19)

 

സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിച്ച ഏലൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (19) നടക്കും. രാവിലെ 10.15ന് നടക്കുന്ന ചടങ്ങിൽ  റവന്യൂ വകുപ്പ് മന്ത്രി  കെ. രാജൻ  ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.  

ഹൈബി ഈഡൻ എം. പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, എലൂർ നഗരസഭ അധ്യക്ഷൻ എ.ഡി സുജിൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, നഗരസഭ വൈസ് ചെയർപേഴ്സൺ  ലീലാ ബാബു, സ്ഥിരം സമിതി അധ്യക്ഷരായ  ടി. എം ഷെനിൻ, അംബിക ചന്ദ്രൻ, പി. എം ഷെറീഫ്, ദിവ്യ നോബി, പി.ബി രാജേഷ്, വാർഡ് കൗൺസിലർ സാജു തോമസ്, ഫോർട്ട് കൊച്ചി സബ് കളക്ടർ പി വിഷ്ണുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും

date