Skip to main content

എം.എസ്.സി.(എം.എൽ.റ്റി.) 2022-23 കോഴ്‌സിലേയ്ക്കുള്ള അപേക്ഷ സമർപ്പിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലുംകോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ (Verified data) www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 20 വൈകീട്ട് 5 മണി വരെ. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകാൻ സാധിക്കില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു അപേക്ഷാർഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

പി.എൻ.എക്‌സ്. 2758/2023

date