Skip to main content

വിജയോത്സവം സംഘടിപ്പിക്കും

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച സ്കൂളിലെ വിദ്യാർഥികളെയും വിവിധ സ്പോർട്സ് മീറ്റുകളിൽ ജില്ലാ, സ്റ്റേറ്റ്, നാഷണൽ ലെവലുകളിൽ വിജയിച്ച വിദ്യാർഥികളെയും അനുമോദിക്കുന്നതിന് 20ന് വിജയോത്സവം-2023 സംഘടിപ്പിക്കുന്നു. അഡ്വ. എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസനവും ദേവസ്വവും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 2023-24  അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പടവുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ പ്രകാശനം ചെയ്യും.

പി.എൻ.എക്‌സ്. 2759/2023

date