Skip to main content

സ്വമേധയാ കേസെടുത്തു

ഇടുക്കി ഇടമലക്കുടി ഗ്രാമ പഞ്ചായത്തിലെ സെൽവരാജിന്റെ മകൻ എട്ട് വയസ്സുള്ള വേൽമുരുകൻ വീണ് കൈയൊടിഞ്ഞതിനെ തുടർന്ന് അടിമാലി താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും അസ്ഥി രോഗ വിദഗ്ദനില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ചികിത്സിക്കാൻ വിസമ്മതിക്കുകയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകാൻ നിർദ്ദേശിച്ചുവെന്നും ആദിവാസികൾക്ക് താലൂക്ക് ആശുപത്രിയിൽ മനഃപൂർവ്വം ചികിത്സ നൽകാത്ത സ്ഥിതിയാണെന്ന് ആരോപണമുണ്ടെന്നുമുള്ള പത്രവാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യം അന്വേഷിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർക്കും അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർക്കും നിർദ്ദേശം നൽകി.

പി.എൻ.എക്‌സ്. 2765/2023

date