Skip to main content

ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലേക്ക് നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസട്ടന്റ്, സ്പെഷലിസ്റ്റ്, സീനിയർ രജിസ്റ്റാർ ,രജിസ്റ്റാർ , എന്നീ തസ്തികകളിലേക്കാണ് നിയമനം. എം ബി ബി എസ് , എം ഡി, പിഎച്ച്ഡി , എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. 6 മുതൽ 15 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധം. അപേക്ഷകർ 55 വയസ്സിനു താഴെ പ്രായമുള്ളവരുമായിരിക്കണം. ആകർഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താല്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എന്നിവ സഹിതം ജൂൺ 25-ന് മുൻപായി kuwait@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ 0471-2329440/41/42/43/45, 7736496574

date