Skip to main content

ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ്

ബക്രീദിനോടനുബന്ധിച്ച് കേരള ഖാദി വ്യവസായ ബോർഡ് ജൂൺ 27 വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 10 ശതമാനം സ്പെഷൽ റിബേറ്റ് ഉൾപ്പെടെ 30 ശതമാനം റിബേറ്റ് അനുവദിച്ചു.

ബോർഡിന്റെ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥൻ കോപ്ലക്സ് വടക്കേ സ്റ്റാന്റിന് സമീപം, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി കേച്ചേരി എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും ജില്ലയിലെ വിവിധ ഗ്രാമശില്പകളിലും ഖാദി കോട്ടൺ, സിൽക്ക്, സ്പൺ സിൽക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് മേൽ പറഞ്ഞ റിബേറ്റ് ലഭിക്കും. കൂടാതെ ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ സോപ്പ് ഉൽപ്പന്നങ്ങൾ കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഇവിടങ്ങളിൽ ലഭ്യമാവും.

സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഫോൺ - 0487-2338699.

date