Skip to main content

സ്കോളർഷിപ്പ് നൽകി

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുളള തൃശ്ശൂർ ജില്ലാതല സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പുമന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.

2022 മാർച്ചിലെ SSLC പരീക്ഷയിൽ ജില്ലാതലത്തിൽ 1,2,3 സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികൾക്കുളള ക്യാഷ് അവാർഡ്, പ്രൊഫഷണൽ കോഴ്സ് വരെയുളള വിദ്യാർത്ഥികൾക്കുളള സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു. 170 കുട്ടികൾ സ്കോളർഷിപ്പിനും 3 കുട്ടികൾ ക്യാഷ് അവാർഡിനും ജില്ലാതലത്തിൽ അർഹതനേടി.

ചടങ്ങിൽ ബഹുമാനപ്പെട്ട പി.ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൌൺസിലർ സുനിത വിനു, ബോർഡ് ഡയറക്ട വി എം വിനു, മുൻ ബോർഡ് ഡയറക്ടർ കെ കെ പ്രകാശൻ, സി കെ വിജയൻ, കെ ജി ശിവാനന്ദൻ, എം ബി സുധീഷ്, ജോഫി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

യു പി ജോസഫ് സ്വാഗതവും പി കെ സോമൻ നന്ദിയും പറഞ്ഞു.

date