Skip to main content
വലപ്പാട് ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് യോഗ പരിശീലനം ആരംഭിച്ചു.

യോഗ പരിശീലനം ആരംഭിച്ചു

വലപ്പാട് ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകൾക്ക് യോഗ പരിശീലനം ആരംഭിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ പഴയ ആയുർവേദ ഹോസ്പിറ്റലിൽ നടന്ന പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആര്‍ ജിത്ത് അധ്യക്ഷനായി.

വലപ്പാട് പഞ്ചായത്തിലെ പഴയ ആയുർവേദ ഹോസ്പിറ്റലിലാണ് യോഗ പരിശീലനം നൽകുന്നത്. ഒൻപത് മണി മുതൽ 10 മണി വരെയും,10 മണി മുതൽ 11വരെയും രണ്ടു ക്ലാസുകളിലായി 100 പേർക്ക് പരിശീലനം നൽകും.

യോഗ ദിനം വിപുലമായി ആചരിക്കുന്നതിന് പരിശീലന പ്രവർത്തനങ്ങൾ ആരംഭിച്ചു. ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് വയോജനക്കൾക്കുള്ള പ്രത്യേകം യോഗ ക്ലാസുകൾ ആരംഭിക്കും. യോഗ ക്ലാസുകളിൽ ഭാഗമാകാൻ താല്പര്യം ഉള്ളവർക്ക് ഇനിയും പേര് രെജിസ്റ്റർ ചെയ്തു പങ്കെടുക്കാമെന്ന് പ്രസിഡന്റ് അറിയിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ കെ കെ പ്രഹർഷൻ, ആയുർവേദ ഹോസ്പിറ്റൽ സിഎംഒ ഇൻ ചാർജ് വിധു വർമ്മ, ഡോക്ടർ അജിത, സിജി, യോഗ ഇൻസ്‌ട്രെക്ടർ ദൃശ്യവിജോയ് തുടങ്ങിവർ പങ്കെടുത്തു.

date