Skip to main content
ദേശമംഗലം ഗ്രാമപഞ്ചായത്തും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ഉർവ്വരം 2023 സെമിനാർ സംഘടിപ്പിച്ചു.

മണ്ണറിവ് : സെമിനാർ സംഘടിപ്പിച്ചു

ദേശമംഗലം ഗ്രാമപഞ്ചായത്തും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ഉർവ്വരം 2023 സെമിനാർ സംഘടിപ്പിച്ചു. ലോക മരുവൽക്കരണ വിരുദ്ധ, വരൾച്ച വിരുദ്ധ ദിനാചരണവും മണ്ണ് - കാർഷിക വിജ്ഞാന ബോധവൽക്കരണ ക്ലാസുകളും നടന്നു. ദേശമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് ഉദ്ഘാടനം ചെയ്തു. നല്ല കൃഷിക്ക് നല്ല മണ്ണ്: മണ്ണിന്റെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ മണ്ണറിവ് സെമിനാർ നടന്നു. ക്ലാസുകൾക്ക് തൃശ്ശൂർ സോയിൽ സർവ്വേ ഓഫീസർമാരായ എം എ സുധീർബാബു, കെ എസ് ഹൃദ്യ, ജില്ലാ മണ്ണ് പരിവേഷണ ഓഫീസർ തോമസ് അനീഷ് ജോൺസൺ എന്നിവർ നേതൃത്വം നൽകി.

ദേശമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത് അധ്യക്ഷയായി. മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പ് തയ്യാറാക്കിയ "മണ്ണ്" മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനം പരിചയപ്പെടുത്തി. മണ്ണിന്റെ ഫലപുഷ്ടി നിർണയിക്കുന്നതിനും പ്രധാന മൂലകങ്ങളുടെയും ഭൗതിക ഗുണങ്ങളുടെയും അളവ് ശാസ്ത്രീയമായി നിജപ്പെടുത്തുന്നതിനും ആപ്പ് വഴി സാധിക്കും.

പരിപാടിയിൽ വാർഡ് മെമ്പർമാരായ മോനിഷ, സുബി മോൾ, പുഷ്പജ, സംഗീത, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ എൻ കെ അജിത് മോഹൻ, ചാൾസ്, സരിത തുടങ്ങിയവർ പങ്കെടുത്തു.

date