Skip to main content
പുത്തൂർ ജി എൽ പി എസിലെ സ്റ്റാർസ് പ്രീപ്രൈമറി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ കുരുന്നുകൾക്കായി സമ്മാനിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി ഇനി പുത്തൂരിന് സ്വന്തം

പുത്തൂർ ജി എൽ പി എസിലെ സ്റ്റാർസ് പ്രീപ്രൈമറി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ കുരുന്നുകൾക്കായി സമ്മാനിച്ചു. വിദ്യാഭ്യാസത്തിനും വിദ്യാർത്ഥികൾക്കുമായി നൽകുന്ന ഓരോ വികസനവും സമൂഹത്തിൻറെ ഭാവി മൂലധനം ആണെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി പറഞ്ഞു. പുത്തൂർ സ്കൂളടക്കം നാട് ഒന്നാകെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും മന്ത്രിക്കൂടി ചേർത്തു.

എസ് എസ് കെ കേരള നടപ്പിലാക്കിയ സ്റ്റാർസ് പ്രീ പ്രൈമറി പദ്ധതിയാണ് വർണ്ണ കൂടാരം. 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.

ഒല്ലൂക്കര ബി ആർ സി യുടെ നേതൃത്വത്തിലാണ് വർണ്ണ കൂടാരമൊരുങ്ങിയത്.

കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്‍, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം എന്നിങ്ങനെ 13 പ്രവർത്തന ഇടങ്ങളോടുകൂടിയാണ് കിളിക്കൂട് സജ്ജീകരിച്ചിരിക്കുന്നത്. ശാസ്ത്രീയ പ്രീ സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ശിശുവികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് റിംസി ജോസ് സ്വാഗതം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി മുഖ്യാതിഥിയായി. വർണ്ണ കൂടാരം മുഖ്യശിൽപ്പിയായ ജെറിൻ അക്കര, 2005 ൽ പ്രീ പ്രൈമറി സ്കൂളിൽ നടപ്പിലാക്കിയ പി ടി എ പ്രസിഡൻ്റ് ആൻഡ്രൂസ് കൊഴിക്കുള്ളക്കാരൻ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും മൊമെൻ്റോ നൽകിയും ആദരിച്ചു.

പുത്തൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അശ്വതി സുനീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ജോസഫ് ടാജറ്റ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്കുമാർ, പുത്തൂർ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് സജിത്ത്, വികസനകാര്യ കമ്മിറ്റി ചെയർ പേഴ്‌സൺ നളിനി വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിബി വർഗീസ്, എസ് എസ് കെ ഡി പി സി ഡോ. എൻ.ജെ ബിനോയ്‌, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ഡി ശ്രീജ, എസ് എസ് കെ ഡി പി സി ജോളി വി ജി, പുത്തൂർ ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ മരഗതം, ഒല്ലൂക്കര ബിആർസി അംഗങ്ങൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date