Skip to main content

പൊന്നമ്പത്ത് - ചടയംമുറി റോഡ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു

കൊടുങ്ങല്ലൂർ നഗരസഭയിലെ പൊന്നമ്പത്ത് - ചടയംമുറി റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ . വി. ആർ സുനിൽകുമാർ നിർവഹിച്ചു.

നഗരസഭയിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന റോഡ് വി. ആർ സുനിൽ കുമാർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത അധ്യക്ഷയായ ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ:വി.എസ്. ദിനൽ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ , വാർഡ് കൗൺസിലർ ഷിനിജ, കൗൺസിലർ അനിത ബാബു, മുൻ കൗൺസിലർ ഇ.സി അശോകൻ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

date