Skip to main content

എം.ഫാം സ്‌പോട്ട് അഡ്മിഷന്‍ 29ന്

 

എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള 13 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 29ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 30 രാവിലെ 10.30ന് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും നടത്തും.

കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ തിരുവനന്തപുരം പ്രസിദ്ധീകരിച്ച എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയില്‍ നിന്നാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ രേഖകള്‍, അസല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമേ പരിഗണിക്കു. സ്‌പോട്ട് അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം ഫീസടച്ച് രേഖകള്‍ സമര്‍പ്പിച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാക്കും. സ്‌പോട്ട് അഡ്മിഷനിലെ ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2528383, 0495 2350208

പി.എന്‍.എക്‌സ്.3661/18

date