Skip to main content

1400 പേരെ രക്ഷപ്പെടുത്തി

ചാലക്കുടി, അതിരപ്പിള്ളി മേഖലകളില്‍ നിന്നും 400 പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിച്ചു. പുള്ള്‌ തിരുത്തില്‍ അകപ്പെട്ട 1000 പേരെയും സുരക്ഷയിടങ്ങളില്‍ എത്തിച്ചു. അഞ്ച്‌ ആര്‍മി ഗ്രൂപ്പ്‌, മൂന്ന്‌ നേവി ഗ്രൂപ്പ്‌, ഫിഷറീസിന്റെയും പോലീസിന്റെയും ബോട്ടുകള്‍ പൂനയില്‍ നിന്നുമുള്ള ആര്‍മിയുടെ നേതൃത്വത്തിലുള്ള ബൗട്ട്‌ സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നുണ്ട്‌. അറ്‌ അടിവരെയുള്ള വെള്ളത്തിലൂടെ കടന്ന്‌ ചെന്ന്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ളതും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത രണ്ട്‌ ട്രക്കുകള്‍ മാളയിലും അതിരപ്പിള്ളിയിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. കോയമ്പത്തൂരില്‍നിന്നും രണ്ട്‌ ട്രക്കുകള്‍ ഇന്ന്‌ എത്തിക്കുമെന്നും കൃഷി വകുപ്പ്‌ മന്ത്രി അഡ്വ.വി.എസ്‌ സുനില്‍കുമാര്‍ പറഞ്ഞു. പെരിങ്ങല്‍കുത്ത്‌ ഡാമില്‍ അടഞ്ഞ്‌ കിടക്കുന്ന മരങ്ങള്‍ മുറിച്ച്‌ മാറ്റുന്നതിനുള്ള ദൗത്യം ആര്‍മിയുടെ നേതൃത്വത്തില്‍ ആരംഭിക്കും.

date