Skip to main content

ചെറുകിട സംരംഭകർക്ക് പരിശീലന കളരി

 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ്, വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെറുകിട സംരംഭകർക്ക് പരിശീലന കളരി നടത്തുന്നു. ജൂലൈ മൂന്ന് മുതൽ എട്ടു വരെ എറണാകുളം കീഡ് ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പരിശീലന കളരിയിൽ  സംരംഭങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വളർത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകും. മാർക്കറ്റിംഗ്, ഗുണനിലവാര നിയന്ത്രണം പ്രവർത്തന മാനേജ്മെന്റും,  ബിസിനസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ വിവിധ ഘടകങ്ങൾ, കോസ്റ്റിംഗ് ആൻഡ് പ്രൈസ് ബിസിനസ് പ്ലാൻ, റെക്കോർഡ് കീപ്പിംഗ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകും.

 പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ സർട്ടിഫിക്കറ്റ് നൽകും. 2000 രൂപയാണ് ഫീസ്. താല്പര്യം ഉള്ളവർ ജൂൺ 24 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  0484 2532890, 2550322 എന്ന നമ്പറിൽ ബന്ധപ്പെടുക.

date