Skip to main content

അന്താരാഷ്ട്ര  യോഗ ദിനാചരണം

 

          നോർത്ത് പറവൂർ നഗരസഭയുടെയും നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന പ്രവർത്തിച്ചു വരുന്ന ആയുഷ് വെൽനെസ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 9- മത് അന്താരാഷ്ട്ര യോഗ ദിനം  ജൂൺ 19 ന് പറവൂർ നഗരസഭ മുനിസിപ്പൽ ടൗൺ ഹാളിൽ   ആചരിച്ചു.നോർത്ത് പറവൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. വി.എ പ്രഭാവതി ടീച്ചർ ഉദ്‌ഘാടനം നിർവ്വഹിച്ചു. നാച്യുറോപ്പതി മെഡിക്കൽ ആഫീസർ ഡോ.ടി.എൻ അനീജയുടെ നേതൃത്വത്തിൽ പുല്ലംകുളം  ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ 50 എൻ.എസ്.എസ്   വോളിന്റിയേഴ്സും, ഹൈ സ്കൂളിൽ നിന്നും 51 വിദ്യാർത്ഥികളും പ്രോട്ടോക്കോൾ യോഗയും, സൂര്യനമസ്ക്കാരവും  അഭ്യസിച്ചു. ആശുപത്രിയിലെ യോഗ പരിശീലകരെ ഉൾപ്പെടുത്തി  യോഗ നൃത്തവും സംഘടിപ്പിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ.മിനി കെ.എസ് ,  നോർത്ത് പറവൂർ നഗരസഭ ചെയർമാൻ എം.ജെ രാജു ,ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.മേഴ്‌സി ഗോൺസാൽവസ്  , ആർ.എം.ഒ ഡോ.രഞ്ജിനി എന്നിവർ പങ്കെടുത്തു. 2022 ജൂൺ  1  മുതൽ പ്രോട്ടോകോൾ യോഗ പരിശീലനം നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിൽ നടന്നുവരുന്നു.

date