Skip to main content

അറിയിപ്പ്

 

2023-24 സാമ്പത്തിക വർഷം മത്സ്യത്തൊഴിലാളികൾക്കായി സബ്സിഡി നിരക്കിൽ സ്ക്വയർ മെഷ് കോഡ്, ഇൻസുലേറ്റഡ് ഫിഷ് ബോക്സ് , ജിപിഎസ്(mounted type ), മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് എന്നീ പദ്ധതികൾ നടപ്പിലാക്കുന്നു.

സ്ക്വയർ മെഷ് കോഡുകൾക്ക് 50% ഗുണഭോക്തൃ വിഹിതവും 50% സർക്കാർ വിഹിതവുമാണ്. ഇൻസുലേറ്റഡ് ഫിഷ് ബോക്സ്, ജി.പി.എസ്, എന്നീ പദ്ധതികൾക്ക് 25% ഗുണഭോക്തൃ വിഹിതവും 75 % സർക്കാർ വിഹിതവുമാണ്. മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് 10% ഗുണഭോക്തൃ വിഹിതവും 90 % സർക്കാർ വിഹിതവുമാണ്.

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ഫോൺ:04842394476

date