Skip to main content

പി.ജി. ആയുർവേദ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി നൽകണം

2022-23 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനു നടപടി ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ ‘PG Ayurveda 20222 Candidate Portal’ എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജൂൺ 25നു വൈകിട്ട് 5 വരെ ഓൺലൈനായി സമർപ്പിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി Submit ബട്ടൺ ക്ലിക്ക് ചെയ്യണം. തുടർന്ന് Print Bank Details എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ഒരു സ്തിപ്പ് വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കണം. ഈ പ്രിന്റൗട്ട് വിദ്യാർഥികൾ ഭാവി ആവശ്യത്തിനായി സൂക്ഷിക്കണം. വിദ്യാർഥികൾ ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കാണ്ടിലേക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ തുക ലഭിക്കും. വിവരങ്ങൾ തെറ്റായി നൽകുന്നതുമൂലം റീഫണ്ട് തുക ലഭിക്കാതിരുന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവാദിയായിരിക്കുന്നതല്ല. ഹെൽപ്പ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 2818/2023

date