Skip to main content

ഒറ്റപ്പെട്ട ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ  മന്ത്രിയുടെ നിര്‍ദേശം 

 

പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു  കഴിയുന്ന ദുരിതബാധിതര്‍ക്കു ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റവന്യൂ അധികാരികളുമായി സഹകരിച്ചു അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, ഡെപ്യൂട്ടി ഡറക്ടര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പ്രളയം ബാധിച്ച  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് തൊട്ടു സ്ഥിതി ചെയ്യുന്നതും  നിലവില്‍ വലിയതോതില്‍ പ്രളയം ബാധിച്ചിട്ടില്ലാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭക്ഷ്യ വസ്തുക്കള്‍, കുപ്പിവെള്ളം എന്നിവ ശേഖരിച്ച് ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് എത്തിക്കുന്നതിനാണ് നിര്‍ദ്ദേശം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, കുപ്പിവെള്ളം എന്നിവ ശേഖരിച്ചു വിതരണം ചെയ്യുന്നതിനും മുന്‍കൈ എടുക്കണം. ഇതിനു സന്നദ്ധ സാമൂഹിക രാഷ്ട്രീയ യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്കം നിയന്ത്രണ വിധേയമായതിനു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സംഘടനകളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

date