Skip to main content

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചൂഷണം  ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും

 

പ്രളയ ദുരിതത്തിന്റെ പശ്ചാതലത്തില്‍ പായ്ക്കറ്റുകളില്‍ വില്പനയ്ക്ക് തയ്യാറാക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ പരമാവധി വിലയില്‍ കൂട്ടി വില്‍ക്കുന്നതായും അളവില്‍ കുറച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായും ആട്ടോറിക്ഷകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. വ്യാപാരികളും ആട്ടോറിക്ഷ തൊഴിലാളികളും ദുരന്തത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഡോ. പി. സുരേഷ് ബാബു അറിയിച്ചു.

പി.എന്‍.എക്‌സ്.3669/18

date