Skip to main content

മരുന്നിന്റെ സ്വകാര്യ മേഖലയിലെ ഉത്പാദനവും ഇറക്കുമതിയും നിരോധിച്ചു

 

ഒക്‌സിടോസിന്‍ എന്ന മരുന്നിന്റെ ദുരുപയോഗം തടയുന്നതിന് ഓക്‌സിടോസിന്‍ അടങ്ങുന്ന ഫോര്‍മുലേഷനുകളുടെ സ്വകാര്യ മേഖലയിലെ ഉത്പാദനവും, ഇറക്കുമതിയും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. കര്‍ണ്ണാടകയിലെ Karnataka antibiotics & Pharmaceuticals Ltd, Bangalore എന്ന പൊതുമേഖലാ സ്ഥാപനത്തിനു മാത്രമാണ് ഓക്‌സിടോസിന്‍ എന്ന മരുന്നിന്റെ ഉത്പാദനവും, വിതരണവും അനുവദിച്ചിരിക്കുന്നത്. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഈ മരുന്ന് രജിസ്റ്റേഡ് ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മാത്രമാണ് ഉപയോഗാനുമതിയുള്ളത്. ചില്ലറ മരുന്നു വ്യാപാരികള്‍ക്ക് ഇത് വിലക്കാനാവില്ല.

പി.എന്‍.എക്‌സ്.3670/18

date