Skip to main content

ക്യാമ്പുകളിലേക്ക്‌ അവശ്യവസ്‌തുക്കള്‍ ശേഖരിക്കുന്നു

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ അവശ്യവസ്‌തുക്കള്‍ ശേഖരിക്കുന്നു. ഗ്ലൗസുകള്‍, ശുചീകരണ ഉപകരണങ്ങള്‍, മാലിന്യം ശേഖരിക്കാനുളള ചാക്കുകള്‍, വാഷിങ്ങ്‌ പൗഡര്‍, അലക്കു സോപ്പ്‌, കുളി സോപ്പ്‌, പേസ്റ്റ്‌, ബ്ലീച്ചിങ്ങ്‌ പൗഡര്‍, ഡെറ്റോള്‍, ഹാര്‍പ്പിക്ക്‌, ആന്റി സെപ്‌റ്റിക്ക്‌ ഓയിന്‍മെന്റുകള്‍, പ്രാഥമിക ശുശ്രൂഷക്കുളള മരുന്നുകള്‍, ബാന്‍ഡേജുകള്‍, ബക്കറ്റ്‌, ലുങ്കി, ടീഷര്‍ട്ട്‌, നൈറ്റികള്‍, അടിവസ്‌ത്രങ്ങള്‍, ഫൈബര്‍ പ്ലേറ്റുകള്‍ എന്നിവയാണ്‌ ശേഖരിക്കുന്നത്‌. ഇതിനായി കളക്‌ടറേറ്റില്‍ പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2361020, 9745253754, 9447082938.

date