Skip to main content

രക്ഷാപ്രവര്‍ത്തനം: മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും  ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കും

 

* തദ്ദേശസ്ഥാപനങ്ങള്‍ മുഖേന മത്‌സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കും

പ്രളയദുരിതത്തില്‍പ്പെട്ടവരെ രക്ഷിക്കാനെത്തിയ മത്‌സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനച്ചെലവും ബോട്ടുകള്‍ക്ക് ദിവസേന 3000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് വന്ന ബോട്ടുകളില്‍ കേടുപാട് വന്നവയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി അവരെ എങ്ങനെ കൊണ്ടുവന്നോ, അതേരീതിയില്‍ തന്നെ തിരികെയെത്തിക്കാനും നടപടി സ്വീകരിക്കും. ആവശ്യം കഴിഞ്ഞാല്‍ അവരെ വഴിയില്‍ ഉപേക്ഷിക്കില്ല. ബോട്ടുടമകളും നല്ല സഹായമാണ് നല്‍കിയത്.

മത്‌സ്യത്തൊഴിലാളികളുടെ സഹായവും മനുഷ്യസ്‌നേഹവും ആദരിക്കാനായി തിരികെയെത്തുമ്പോള്‍ നാട്ടില്‍ ഈ സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

date