Skip to main content

പഞ്ചായത്ത് വികസന സൂചിക ഏകദിന ദേശീയ ശിൽപശാല നാളെ

പഞ്ചായത്ത് വികസന സൂചികയെക്കുറിച്ചുള്ള ദേശീയ ഏകദിന ശിൽപശാല നാളെ (ജൂലൈ നാലിന്) രാവിലെ 10 മണിക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) തൃശൂർ കാമ്പസിലെ സ്വരാജ് ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രാദേശിക സൂചകങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം പഞ്ചായത്ത് വികസന സൂചിക തയ്യാറാക്കുന്നത്. വികസന സൂചിക പ്രകാരം ഓരോ പഞ്ചായത്തും ഗ്രേഡ് ചെയ്യും. ഇതിന്റെ ഭാഗമായാണ് പ്രാദേശികമായി സംഘടിപ്പിക്കുന്ന ശിൽപശാലകളിൽ ആദ്യത്തേതാണ് കേരളത്തിൽ കിലയിൽ നടക്കുന്നത്. പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ശില്പശാലയിൽ തദ്ദേശ സ്വയംഭരണം, ജില്ലാ ആസൂത്രണം, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.

date