Skip to main content
വർണ്ണങ്ങളുടെ ധാരാളിത്തമില്ലാതെ കാഴ്ചകളുടെ വിസ്മയലോകത്തേക്ക് ആസ്വാദകമനസ്സുകളെ കൂട്ടിക്കൊണ്ടുപോയ അതുല്യപ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ

ആർട്ടിസ്റ്റ് നമ്പൂതിരി ആസ്വാദനത്തിന്റെ പുതിയ ഭാവതലം സൃഷ്ടിച്ച വരയുടെ തമ്പുരാൻ: മന്ത്രി കെ രാജൻ

വർണ്ണങ്ങളുടെ ധാരാളിത്തമില്ലാതെ കാഴ്ചകളുടെ വിസ്മയലോകത്തേക്ക് ആസ്വാദകമനസ്സുകളെ കൂട്ടിക്കൊണ്ടുപോയ അതുല്യപ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ലളിതമായ രേഖാചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. വരയുടെ വിസ്മയകരമായ ഒരു ലോകം മാത്രമല്ല അദ്ദേഹം സൃഷ്ടിച്ചത്. ശിൽപ്പകല, ഫൈബർ ഗ്ലാസ് പെയ്ന്റിംഗ്, കലാസംവിധാനം, ഛായാചിത്ര രചന തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം അവസാനവാക്കായി നിലകൊണ്ടു.

മലയാളത്തിലെ മഹാപ്രതിഭകളായ എഴുത്തുകാരുടെ കൃതികൾക്ക് അദ്ദേഹം വരച്ച ചിത്രങ്ങൾ ആ സാഹിത്യകൃതികൾ വായിക്കുന്നതിനേക്കാൾ മികച്ച അനുഭവമായി. സ്ത്രീ കഥാപാത്രങ്ങളെ വരയ്ക്കുന്നതിൽ അദ്ദേഹം സവിശേ ഷമായ ശൈലി സ്വീകരിച്ചു. ആസ്വാദനത്തിന്റെ പുതിയ ഭാവതലം സൃഷ്ടിച്ച വരയുടെ തമ്പുരാന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

date