Skip to main content

മഴക്കെടുതി: മൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു

മഴക്കാലക്കെടുതികളെ നേരിടാൻ ജില്ലാമൃഗസംരക്ഷണ വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. കർഷകർക്ക് ഏത് സഹായത്തിനും ബന്ധപ്പെടുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. നിലവിൽ ജില്ലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

രാത്രിയും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. കാലികളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന്

നടപ്പിലാക്കും. പഴയന്നൂർ, മതിലകം ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ സൗകര്യം ഒരുക്കി.

പാടത്ത് കൃഷി ചെയ്യുന്നവർ, കൈതച്ചക്ക, കരിമ്പ് കർഷകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, അറവുശാല നടത്തിപ്പുകാർ ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് എലിപ്പനി പടരാൻ സാദ്ധ്യതയുള്ളതിനാൽ കർഷകർക്ക് നാല് മേഖലകളിലായി ബോധവത്കരണം നൽകും.

അടിയന്തിര മൃഗചികിത്സക്ക് 1962 എന്ന നമ്പറിൽ ബന്ധപ്പെടാം.

തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കണം. തണുപ്പിനെ അതിജീവിക്കാൻ ഊർജം കൂടുതലുള്ള തീറ്റകൾ നൽകണം. ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകയ്ക്കാം. തീറ്റ സാധനങ്ങൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം. ചെറിയ മുറിവുകൾക്കടക്കം ആവശ്യമായ ചികിത്സ നൽകണം. കറവയ്ക്ക് ശേഷം പോവിഡോൺ അയഡിൻ ലായനി ഉപയോഗിച്ച് കാമ്പുകൾ മുക്കുന്നത് അകിട് വീക്കം തടയാൻ സാധിക്കും.

കൺട്രോൾ റൂം നമ്പറുകൾ: 0487 2424223, 9447071427.

date