Skip to main content
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങൾ ഗ്രാമപഞ്ചായത്തംഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങൾ പഞ്ചായത്തംഗങ്ങൾ സന്ദർശിച്ചു

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങൾ ഗ്രാമപഞ്ചായത്തംഗങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയെ തുടർന്ന് ഇടിയഞ്ചിറ റെഗുലേറ്റർ ഷട്ടർ തുറന്നതിനാൽ കനാലിലെ ജലനിരപ്പ് കുറയുന്നുണ്ട്. തണ്ണീർ കായലിലെ വെള്ളം കൂമ്പുള്ളി കനാലിലൂടെ ഒഴുക്കിവിടുകയും ചെയ്തതിനാൽ തണ്ണീർ കായലിന്റെ തീരഭാഗങ്ങളിലും വീടുകളുടെ പരിസരങ്ങളിലും നിന്നും വെള്ളം കുറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അറിയിച്ചു.

മുല്ലശ്ശേരി, എളവള്ളി, വെങ്കിടങ്ങ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിനെ തുടർന്ന് അധികജലം പുഴയിലേക്ക് തുറന്നു വിടുന്നതിനാണ് റഗുലേറ്ററി ഷട്ടറുകൾ തുറന്നത്. 32 ഷട്ടറുകളാണ് റെഗുറ്റേറിന് ഉളളത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ആലി, സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീദേവി ഡേവീസ്, ദിൽന ധനേഷ്, മിനി മോഹൻദാസ്, മെമ്പർമാരായ രാജശ്രീ ഗോപകുമാർ, ക്ലമന്റ് ഫ്രാൻസിസ് എന്നിവരും സന്ദർശത്തിൽ പങ്കെടുത്തു.

date