Skip to main content

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2024: ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

ചീഫ് ഇലക്ഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. 2024 നടക്കുന്ന തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എ ഇ ആര്‍ ഒമാര്‍, ഇലക്ഷന്‍ ക്ലാര്‍ക്ക്, സാങ്കേതിക സഹായികള്‍ തുടങ്ങിയവര്‍ക്കാണ് ഏകദിന പരിശീലനം നല്‍കിയത്.

2024ലെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കുറ്റമറ്റമാക്കുന്നതും യോഗ്യരായ മുഴുവന്‍ ആളുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഉദ്ദേശ്യം. വോട്ടര്‍ ടേണ്‍ ഔട്ട് കുറവ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ അവ വര്‍ധിപ്പിക്കാന്‍ ആവശ്യമായ സ്വീപ് പദ്ധതികള്‍ പരിശീലന പരിപാടിയിലൂടെ ആവിഷ്‌കരിക്കും. ഇറോനെറ്റ്, ബി എല്‍ ഒ ആപ്പ്, നിയമ വ്യവസ്ഥകളും ഇ റോള്‍ നടപടിക്രമങ്ങളും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. പരാതിരഹിത വോട്ടര്‍പ്പട്ടികയാണ് ലക്ഷ്യം.

സെക്ഷന്‍ ഓഫീസര്‍ ശിവ ലാല്‍ ആര്‍ വി, സീനിയര്‍ സൂപ്രണ്ട് എം റഹീം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അനൂപ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി ജയശ്രീ, ചീഫ് ഇലക്ഷന്‍ ഓഫീസ് സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് കെ വി ശിവപ്രസാദ്, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ആര്‍ ആര്‍ രഞ്ജിത്ത്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date