Skip to main content

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരം; മികച്ച യുവജന ക്ലബ് അവാര്‍ഡിന് അപേക്ഷിക്കാം

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിന് നിശ്ചിത ഫോമില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിന് അതത് മേഖലകളിലെ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- (അച്ചടി, ദൃശ്യ മാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച 10 പേര്‍ക്ക് വീതമാണ് പുരസ്‌ക്കാരം നല്‍കുന്നത്. വ്യക്തികള്‍ക്ക് സ്വയം അപേക്ഷ സമര്‍പ്പിക്കാനാവില്ല. അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക.

കൂടാതെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബുകളില്‍ നിന്നും അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബിനെയാണ് സംസ്ഥാനതലത്തില്‍ പരിഗണിക്കുക. 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവുമാണ് നല്‍കുക. അപേക്ഷ ജൂലൈ 25നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും www.ksywb.kerala.gov.in. ഫോണ്‍: 0474 2798440.

date