Skip to main content

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ന്റേയും, ആരോഗ്യ കേരളം തൃശൂരിന്റേയും സംയുക്താ ഭിമുഖ്യത്തിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു. “സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാ സൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയിൽ നമുക്ക് പ്രതിജ്ഞ യെടുക്കാം” എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണ സന്ദേശം. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബഹു. തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീ എം കെ വർഗീസ് നിർവഹിച്ചു. ബഹു. അസിസ്റ്റൻറ് കളക്ടർ ശ്രീ കാർത്തിക് പാണിഗ്രഹി ഐ എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ഡേവീസ് മാസ്റ്റർ മുഖ്യാതിഥിയായി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എ വി വല്ലഭൻ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ടി പി വിഷയാവതരണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജീവ് കുമാർ പി ദിനാചരണ സന്ദേശവും നൽകി. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ടി കെ ജയന്തി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡെ. എജുക്കേഷൻ ആന്റ് മീഡിയ ഓഫീസർ സോണിയ ജോണി പി നന്ദി പറഞ്ഞു. ഡെ.ഡിഎംഒ സതീഷ് കെ എൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ, ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 1 ശ്രീ പി കെ രാജു , ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി ഷീജ എം എസ്, ഡെപ്യൂട്ടി എജുക്കേഷൻ മീഡിയ ഓഫീസർ റജീന രാമകൃഷ്ണൻ, എൻ എച്ച് എം സീനിയർ കൺസൽട്ടന്റ് ഡാനി പ്രിയൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് നഴ്സിംഗ് സ്കൂൾ, അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് , വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് ഫാർമസി, മദർ കോളേജ് ഓഫ് നഴ്സിംഗ്, ദയ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപകർ വിദ്യാർത്ഥികൾ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി ജില്ലാ ആർ. സി. എ

date