Skip to main content

കുടിവെള്ള പദ്ധതിയുടെയും ടോയ്ലറ്റ് ബ്ലോക്കുകളുടെയും ഉദ്ഘാടനം നടന്നു

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച കുടിവെള്ള പദ്ധതിയുടെയും ടോയ്ലറ്റ് ബ്ലോക്കു കളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പഴയ ടോയ്ലറ്റ് ബ്ലോക്കുകൾ നവീകരിക്കുന്നതിന് വേണ്ടി 2023 - 24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്തലാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ.വി സി ബിനോജ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം എം കെ ജോസ്, പിടിഎ പ്രസിഡണ്ട് കുഞ്ഞുമോൻ കരിയന്നൂർ, എസ്.എം.സി ചെയർമാൻ എൻ കെ കബീർ, പി ടി എ പ്രസിഡണ്ട് റീന വർഗീസ്, പ്രിൻസിപ്പൽ കെ ബി പ്രീത, ഹെഡ്മാസ്റ്റർ കെ പി വാസുദേവൻ, സ്റ്റാഫ് സെക്രട്ടറി മാരായ കെ എച്ച് റജീന, കെ എ ബിജു തുടങ്ങിയവർ പങ്കെടുത്തു.

date