Skip to main content

പച്ചത്തുരുത്തൊരുക്കി തെക്കുംകര ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി പുനസ്ഥാപനത്തിനായി പച്ചത്തുരുത്തൊരുക്കി തെക്കുംകര ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ജൈവവൈവിധ്യ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് പച്ച തുരുത്ത് പദ്ധതിയിലൂടെ പഞ്ചായത്ത്‌. ഹരിത കേരള മിഷന്റെ പദ്ധതിയായ പച്ചത്തുരുത്ത് തെക്കുംകര മലാക്ക വാർഡിലെ ഹോമിയോ ഡിസ്പെൻസറിയിലെ തരിശു കിടന്നിരുന്ന 20 സെന്റ് സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ ഫല വൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി പലതരത്തിലുള്ള സസ്യങ്ങൾ നട്ടുവളർത്തിക്കൊണ്ട് ജൈവവൈവിധ്യം പുനസ്ഥാപിക്കുകയാണ് പച്ചതുരുത്തുകളിലൂടെ.

വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി ആർ രാധാകൃഷ്ണൻ, സബിത സതീഷ് മെമ്പർമാരായ എ ആർ കൃഷ്ണൻകുട്ടി, പിടി മണികണ്ഠൻ, ഷൈനി ജേക്കബ്, സെക്രട്ടറി ഡോ. ടി എൻ ബിന്ദു, ഹോമിയോ ഡോക്ടർ രമ്യ, ബയോ ഡിവേഴ്സിറ്റി ചെയർമാൻ എ കെ വാവൂട്ടി, സ്ഥിരം സമിതി അധ്യക്ഷ സബിത സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന തുടങ്ങിയവർ പങ്കെടുത്തു.

date